പാഴ്സിയഡ് ഉല്‍ക്ക മഴ ഓഗസ്റ്റ് പന്ത്രണ്ടിന് എത്തുന്നു

         




        
            ഇത്തവണ ഓഗസ്റ്റ് പന്ത്രണ്ടിന് പതിവുപോലെ  പാഴ്സിയഡ് ഉല്‍ക്ക മഴ (Perseid Meteor Shower) എത്തുന്നു. ആകാശത്തു ചന്ദ്രന്‍ ഇല്ലാത്ത ന്യൂ മൂണ്‍ കാലമായതിനാല്‍ ഇരുട്ടില്‍ ഉല്‍ക്കകളെ കൂടുതല്‍ വ്യക്തമായി കാണാം. ഇത് ഏറ്റവും ഭംഗിയായി കാണാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്ത്യ കൂടാതെ ഉത്തരാര്‍ദ്ധഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഉല്‍ക്ക മഴ കാണാനാകും.

         ഓരോ 130 വര്‍ഷതോറും സൌരയുഥത്തിലൂടെ കടന്നു പോകുന്ന സ്വിഫ്റ്റ് ടട്ടില്‍ എന്ന വാല്‍നക്ഷതത്തില്‍ നിന്നും തെറിച്ചു വീഴുന്ന മഞ്ഞുംപൊടിപടലങ്ങളും സൌരയൂഥത്തില്‍ തങ്ങി നില്‍ക്കുന്നൂ. വര്‍ഷത്തില്‍ ഒരിക്കല്‍ ഭൂമി ഈ പ്രദേശത്തുകൂടെ കടന്നു പോകുമ്പോഴാണ് പാഴ്സിയഡ് ഉല്‍ക്ക മഴ ഉണ്ടാകുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുമ്പോള്‍ ഇവയുടെ ചുറ്റിലുമുള്ള വായു ചൂടുപിടിച്ച് തീകൊണ്ടു ആകാശത്ത് വരക്കുംപോലെ ഉല്‍ക്കാ മഴ ദൃശ്യമാകുന്നു. പാഴ്സിയഡ് നക്ഷത്ര സമൂഹം നിലകൊള്ളുന്ന ദിശയിലായിരിക്കും ഉല്‍ക്കകളുടെ വരവ് അതിനാലാണ് ഇത് പാഴ്സിയഡ് ഉല്‍ക്ക മഴ എന്നു അറിയപ്പെടുന്നത്.



        എല്ലാ വര്‍ഷവും ജൂലൈ 17 മുതല്‍  ഓഗസ്റ്റ് 24 വരെ പാഴ്സിയഡ് ഉല്‍ക്ക മഴ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതല്‍ ഉല്‍ക്കകളെ കാണാന്‍ കഴിയുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്. ഇത്തവണ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി മുതല്‍ 13 പുലര്‍ച്ചെ 4 മണിവരെ ഉള്‍ക്കാവര്‍ഷം അതിന്‍റെ പാരമ്യത്തില്‍ എത്തും. ഇന്ത്യയില്‍ വടക്ക് കിഴക്ക് ദിക്കിലായിരിക്കും ഇത് കാണാനാകുക. കൂടുതല്‍ തിളക്കമുള്ള ഉല്‍ക്കകളുടെ വാല്‍ ആകാശത്ത് രണ്ടോ മൂന്നോ സെക്കന്‍ഡ് കാണാനാകും.             


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍