കെപ്ലര്‍ സ്പേസ് ടെലിസ്കോപ്പ് നാലു ഭൌമസമാന ഗ്രഹങ്ങള്‍ അടക്കം നൂറ്റിനാല് പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിരിക്കുന്നു.Astrophysical journal പോയ വാരമാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കേപ്ലേറിന്‍റ പുതുക്കിയ ദൌത്യത്തിലാണ് ഗ്രഹങ്ങളുടെ കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്. വളരെ ചെറിയ ഒരു പ്രദേശത്തെ നിരീക്ഷണത്തിനായി രൂപകല്‍പന ചെയ്യ്തതാണ് പ്രഥമ കെപ്ലര്‍ ദൌത്യം പക്ഷേ 2013ല്‍ പൊസിഷനിങ് സംവിധാനത്തിന്നുണ്ടായ തകരാര്‍മൂലം ദൌത്യം പുതുക്കി ഇപ്പോള്‍ ഇത് K2 എന്നാണ് അറിയപ്പെടുന്നത്.K2 ഇപ്പോള്‍ ചെറുതും താപനില കുറഞ്ഞതുമായ ചുവന്ന കുള്ളന്‍മാരെയാണ് നിരീക്ഷിക്കാറുള്ളത് അതിലനാല്‍ ഭൌമസമാന ഗ്രഹങ്ങള്‍ കണ്ടെത്താന്‍ സാധ്യത വളരെ കൂടുതലാന്.
ഇപ്പോള്‍ കണ്ടെത്തിരിക്കുന്ന ഗ്രഹങ്ങളില്‍ നാല് ഭൌമസമാന ഗ്രഹങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്.ഈ നാലു ഗ്രഹങ്ങളും ഒരു നക്ഷത്രത്തെ പ്രദീക്ഷിണം ചെയ്യ്ന്നവയും ആണ്. 181 പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്രഹങ്ങള്‍ ഭൂമിയെകാള്‍ 20 മുതല്‍ 50 ശതമാനം വരെ വലുപ്പംഉള്ളവയാണ്. പാറകെട്ടുകള്‍ നിറഞ്ഞതാന് ഈ ഗ്രഹങ്ങള്‍. എവയില്‍ രണ്ടു ഗ്രഹങ്ങള്‍ക്ക് മാതൃനക്ഷത്രത്തില്‍ നിന്നും ലഭിക്കുന്ന പ്രകാശം സൂര്യനില്‍നിന്നും ഭൂമിക്ക് ലഭിക്കുന്നത്തിന് സമാനമാണ്.
ഈ ഗ്രഹങ്ങള്‍ K2-72 എന്ന ചുവപ്പ്കുള്ളന്‍ നക്ഷത്രത്തെയാണ് പ്രദീക്ഷിണം ചെയ്യുന്നത് ഇത് നമ്മുടെ സൂര്യനെക്കാള്‍ പ്രകാശം കുറഞ്ഞതും പകുതിയോളം മാത്രം വലിപ്പംഉള്ളതുമാണ്. ഏകദേശം ബുധനും സൂര്യനും തമ്മിലുള്ള അകലം മാത്രമാണു ഈ ഗ്രഹങ്ങളും K2-72വുമായിഉള്ളത് അതിനാല്‍ തന്നെ ഇവ മാതൃനക്ഷത്രത്തെ ചുറ്റിവരന്‍ 5 മുതല്‍ 24 ഭൌമദിനങ്ങള്‍ മതിയാകും. ഗ്രഹങ്ങളുടെ അന്തരീക്ഷത്തെകുറിച്ചു കാര്യമായ അറിവുകള്‍ഒന്നും ലഭിച്ചിട്ടില്ലെഗിലും ഗ്രഹങ്ങളുടെ വലിപ്പം കണക്കിലെടുത്തല്‍ അവിടെ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം തള്ളികളയാനാകില്ല. ജ്യോതിശാസ്ത്രകാരന്‍മാര്‍ ഗ്രഹങ്ങളുടെ പിണ്ഡവും,സാന്ദ്രതയുമെല്ലാം ഭൌമ ദൂരദര്‍ശനികളുടെ സഹായത്തോടെ Doppler spectroscopy measurement ഉപയോഗിച്ച് മനസിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.Hubble Space Telescope ഉപയോഗിച്ച് ഇവയുടെ അന്തരീക്ഷത്തെ കുറിച്ചും പഠിക്കും.
ഒന്നര വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന James webb Space telescope ഈ ഗ്രഹങ്ങളെകുറിച്ച് സമഗ്രമായി പഠിക്കാന്‍ ശേഷിയുള്ളവയാണ്.K2 ഉപയോഗിച്ച് ഗ്രഹങ്ങളുടെ സാന്നിദ്ധ്യം അറിയാനും ഏകദേശവലിപ്പം കണക്കാകനും മാത്രമേ കഴിയൂ.James Webb Space Telescope ഗ്രഹങ്ങളുടെ അന്തരീക്ഷം,മീഥൈന്‍,കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്നിദ്ധ്യം എന്നിവ തിരിച്ചറിയാന്‍ കഴിയും.
0 അഭിപ്രായങ്ങള്‍