ഭൂമിയിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത വസ്തുവല വോയേജർ 2 ( Voyager 2 Spacecraft ) പേടകവുമായുള്ള ബന്ധം കഴിഞ്ഞ ഏതാനും നാളുകളായി നാസക്ക് നഷ്ടമായിരിക്കുകയായിരുന്നു.
2023 ജൂലൈ 21 നാണ് , നാസയ്ക്ക് വോയേജർ 2 മായി ബന്ധം നഷ്ടപ്പെടുന്നത്.
പതിവ് അറ്റകുറ്റപ്പണിയുടെ ഭാഗമായി പേടകത്തിന്റെ ഓറിയന്റേഷൻ മാറ്റുന്ന ചില സിഗ്നലുകളാണ് പേടകത്തിലേക്ക് അയച്ചത്, എന്നാൽ സിഗ്നലുകളിലെ ചില പിശകുകൾ കാരണം പടകത്തിന്റെ ആന്റിന ഭൂമിയിൽ നിന്ന് ഏകദേശം 2 ഡിഗ്രിയോളം മാറി, ഇതാണ് പേടകവും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടാൻ ഇടയാക്കിയത്.
2023 ഓഗസ്റ്റ് 1-ന് നാസ വോയേജർ 2-മായി ബന്ധം പുനഃസ്ഥാപിച്ചു. നാസയുടെ ഭീമൻ റേഡിയോ ആന്റിനകളുടെ അന്തർദേശീയ സൃംഗലയായ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് വോയേജർ 2 -ൽ നിന്നുള്ള സിഗ്നൽ സ്വീകരിക്കുകയും ചെയ്തു.
ബഹിരാകാശ പേടകം ഇപ്പോഴും ആരോഗ്യത്തോടെ പ്രവർത്തിക്കുന്നുവെന്നും. വരും വർഷങ്ങളിലും വോയേജർ 2 ൽ നിന്നും വിലപ്പെട്ട അറിവുകൾ നമുക്ക് ലഭിക്കുമെന്നും മാണ് നാസ പറയുന്നത് നമുക്കു അത് തന്നെ പ്രത്യാശിക്കാം.
0 അഭിപ്രായങ്ങള്‍