ഐൻസ്റ്റിന്‍റെ റിലേറ്റിവിറ്റി തിയറി നിത്യജീവിതത്തില്‍ || Use of relativity theory in daily life



ഐൻസ്റ്റിന്‍റെ തിയറി ഓഫ് റിലേറ്റിവിറ്റി മനസിലാക്കാൻ ഇത്തിരി കടുപ്പം ഉള്ള ഒരു വിഷയമായാണ് എല്ലാരും കരുതുന്നത്, സത്യം അതു തന്നെയാണെന്ന്‌ പറയാതെ വയ്യ. ഭൗതീക ശാസ്ത്രത്തിലെ വിദഗ്തർ പറയുന്നതനുസരിച്ച് പോസ്റ്റ് ഗ്രാജുവേറ്റ് തലം വരെയുള്ള ഫിസിക്സിലെ അറിവും, ശാസത്രത്തിന്റെ ഭാഷയായ ഗണിതത്തിലെ അറിവും അതിന് അത്യാവശ്യമാണ്‌.


റിലേറ്റിവിറ്റി തിയറിക്ക് നമ്മുടെ നിത്യജീവിതവുമായുള്ള ഒരു ബന്ധമാണ് ഇവിടെ പറയുന്നത് .ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്ന സങ്കേതികവിദ്യ ഉപയോഗപെടുത്തുന്നവരാണ് നമ്മൾ. GPS ന്റെ കൃത്യത കുറവുമൂലം പ്രശ്നങ്ങൾ അനുഭവിച്ചവരും ഏറെ കാണും .GPS ൽ ഉണ്ടാകുന്ന ഒരു തരം കൃത്യത കുറവിന് റിലേറ്റിവിറ്റി തിയറി ഉത്തരം നൾകുന്നുണ്ട്.


20,000 km ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 30 ഉപഗ്രഹങ്ങളുടെ ശൃംഖലയാണ് ജി പി എസ് സംവിധാനം.ഇന്ന് എല്ലാവർക്കും ജീവിഎസിന്റെ ഗുണങ്ങൾ അനുഭവിക്കാം എങ്കിലും ആദ്യനാളുകളിൽ ഇത് അമേരിക്കൻ ഗവൺമെൻറിന്റെ മിലിട്ടറി നാവിഗേഷൻ അവശ്യങ്ങൾക്കായിട്ടാണ് വികസിപ്പിച്ചത്. നാം ഭൂമിയിൽ എവിടെയാണെങ്കിലും നാല് ജീ.പീ.എസ് ഉപഗ്രഹങ്ങളുടെ നിരീക്ഷണ വലയത്തിലായിരിക്കും.

ഈ ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ നമ്മുടെ പക്കലുള്ള ജി.പി.എസ് ഉപകരണങ്ങൾ സ്വീകരിക്കുന്നു. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന ഈ സിഗ്ന്നലുകൾ ജി.പി.എസ് ഉപകരണങ്ങളിൽ എത്താൻ എടുത്ത സമയവും വച്ച് ഉപഗ്രഹവും റിസീവറും തമ്മിലുള്ള ദൂരം കണക്കാക്കുന്നു.


Trilateration


ചിത്രത്തിൽ കാണുന്നതുപോലെ മൂന്നു ഉപഗ്രഹങ്ങളുടെ പരിധികളിൽ എവിടെയാണ് മൂന്നു പരിധികളും കൂട്ടിമുട്ടുന്നത് എന്നു കണ്ടെത്തി അവിടെ റിസീവറിന്റെ സ്ഥാനം നിർണ്ണയിക്കപെടുന്നു. ഇതിനെ ട്രൈലാട്രേഷൻ എന്നു പറയുന്നു.ചിത്രത്തിൽ കാണുന്ന വൃത്തങ്ങൾക്കു പകരം ഗോളങ്ങൾ ആണെന്നു മാത്രം.

ഇനി റിലേറ്റിവിറ്റിയുമായുള്ള ബന്ധത്തിലേക്ക് വരാം. ജനറൽ റിലേറ്റിവിറ്റി തിയറി പ്രകാരം ഗ്രാവിറ്റി കൂടുമ്പോൾ സമയം പതുക്കെയാകുന്നു അതുപോലെ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി പ്രകാരം വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സമയം പതുക്കെയാകുന്നു.

ഉപഗ്രഹത്തിലെ സമയം കൃത്യമായി കണകാക്കുന്നതിനായി ഉപഗ്രഹത്തിൽ ആറ്റോമിക്ക് ക്ലോക്കുകൾ ഘടിപ്പിച്ചിരിക്കുന്നു. ഉപഗ്രഹത്തിലെ അറ്റോമിക്ക് ക്ലോക്ക് ഗ്രാവിറ്റി കൂടുതലുള്ള ഭൂമിയിലെ ക്ലോക്കിനെ അപേക്ഷിച്ച് 45 മില്ലിസെക്കന്റ് കൂടുതൽ സമയം കാണിക്കുന്നു. അതേ സമയം സ്പെഷ്യൽ തിയറി ഓഫ് റിലേ റ്റിവിറ്റി പ്രകാരം ഉപഗ്രഹത്തിലെ ക്ലോക്ക് 7 മില്ലിസെക്കന്റ് കുറവു സമയം കാണിക്കുന്നു കാണിക്കുന്നു.

ഉപഗ്രഹത്തിലെ ക്ലോക്കും ഭൂമിയിലെ ജി പി എസ് റിസീവറിലെ ക്ലോക്കും തമ്മിലെ ആകെ സമയ വ്യത്യാസം 38 മില്ലിസെക്കന്റ് വരുന്നു. അതായത് ഓരോ ദിവസവും ഉപഗ്രഹത്തിലെ ക്ലോക്ക് 38 മില്ലിസെക്കന്റ് ഫാസ്റ്റായി ഓടി കൊണ്ടിരിക്കുന്നു.

ഈ സമയ വ്യത്യാസം ദൂരം കണകാക്കുമ്പോൾ ഏകദേശം ഒരു ദിവസത്തിൽ 10 km വീതം ജിപിഎസിന്റെ കൃത്യതയിൽ കുറവു വരുത്തുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജിപിഎസ് സംവിധാനത്തിന്റെ പ്രോഗ്രാമിൽ അതിനാവശ്യമായ കോഡുകൾ ചേർത്തിരിക്കുന്നു.

സങ്കേതികവിദ്യ അനുദിനം വളരുകയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവതരിപ്പിക്കപെട്ട ആർക്കും മനസിലാവാത്ത ഒരു സംഗതി ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറീരിക്കുന്നു. ഇന്ന് നാം ഇതൊന്നും നമ്മുക്ക് പറ്റിയ പണിയല്ലാ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന കാര്യങ്ങൾ നാളെ നമ്മുടെ ജീവിതത്തിൽ ഇടപെടാനുള്ളവയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍