പൊട്ടി തെറിച്ച വാൽ നക്ഷത്രത്തെ കാണാം...ഈ ഓഗസ്റ്റിൽ


വാൽനക്ഷത്രങ്ങൾ  മനുഷ്യരിൽ എന്നും ആകാംഷ ജനിപ്പിക്കുന്ന ആകാശ വസ്തുക്കളാണ്,  വർഷങ്ങളോളം വാൽ നക്ഷത്രത്തെ കാത്തിരിക്കുന്നവരുണ്ട് നമുക്കിടയിൽ . എന്നാൽ പൊട്ടിത്തെറിച്ച ഒരു വാൽ നക്ഷത്രത്തെ  കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ…അത്തരത്തിൽ ഒരു വാൽനക്ഷത്രത്തെ കാണാനും നമുക്ക് അവസരമുണ്ട്.


2007 ഒക്ടോബറിൽ നടന്ന ഒരു സംഭവം പറയാം...കാനറി ഐലൻഡ്‌സ് എന്ന കൊച്ചു ദ്വീപിൽ നിന്നും 17P/Holmes  എന്ന വാൽനക്ഷത്രത്തെ  നിരീക്ഷിച്ചു കൊണ്ടിരുന്ന J. A. Henríquez  എന്ന വാന നിരീക്ഷകൻ  വിചിത്രമായൊരു കാര്യത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ വാൽനക്ഷത്രത്തിന്റെ തിളക്കം അല്ലെങ്കിൽ brightness വല്ലാതെ വർദ്ദിക്കുന്നു. 


വല്ലാതെ വർധിച്ചു എന്ന് പറഞ്ഞാൽ അതിനു ഉണ്ടായിരുന്ന brightness ഇന്റെ ഒരു മില്യൺ മടങ്ങായിമാറി ഭൂമിയിൽ നിന്നും കാണുമ്പോഴുള്ള അതിന്റെ തിളക്കം. ആ സമയം ഭൂമിയിൽ നിന്നും നഗ്‌ന നേത്രങ്ങൾ കൊണ്ട് പോലും ഈ വാൽനക്ഷത്രത്തെ കാണാൻ കഴിഞ്ഞിരുന്നു.


J. A. Henríquez ഇത് തിരിച്ചറിഞ്ഞു മിനിറ്റുകൾക്കുള്ളിൽ തന്നെബാഴ്സിലോണയിൽ നിന്നും റാമോൺ നേവ്സ് എന്ന മറ്റൊരു വാന നിരീക്ഷകനും ഇത് സ്ഥിരീകരിച്ചു.അകാരണമായി ഒരു വാൽ നക്ഷത്രത്തിന്റെ തിളക്കം കുറച്ചു സമയത്തേക്ക് ഇങ്ങനെ കൂടുന്നത് ഒരേ ഒരു കരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, ആ വാൽ നക്ഷത്രത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നു...


ഒക്ടോബർ 23 നും 24 നും ഇടയിലുള്ള 48 മണിക്കൂറിനുള്ളിൽ അന്ന് ഇതെല്ലം സംഭവിക്കുന്നത്, ആ സമയത്തിനുള്ളിൽ തന്നെ ഈ വാൽനക്ഷത്രം നഗ്ന നേത്രങ്ങൾ കൊണ്ട് ദൃശ്യമാകുകയും ചെയ്തു.


ഈ സമയം ഈ വാൽനക്ഷത്രവും ഭൂമിയുമായുള്ള ദൂരം ഏകദേശം സൂര്യനും ഭൂമിയും ആയുള്ള ദൂരത്തിന്റെ ഇരട്ടി ഉണ്ടായിരുന്നു, അതായത് ഏകദേശം 2 അസ്‌ട്രോണോമിക്കൽ യൂണിറ്റ്.


ഈ സമയം വാൽനക്ഷത്രത്തിന്റെ brightness വർദ്ദിക്കുന്നതിനൊപ്പം അതിന്റെ കോമ യുടെ വലിപ്പം ഏകദേശം നാലുമടങ്ങു വർധിച്ചു, അതായത് ഏകദേശം ഒരു മില്യൺ കിലോമീറ്ററായിരുന്നു അതിന്റെ കോമയുടെ വ്യാസം.


ഒരു വാൽ നക്ഷത്രത്തിന്റെ കേന്ദ്രത്തിലുള്ള സോളിഡ് ആയ ഭാഗത്തെയാണ് അതിന്റെ ന്യുക്ലിയസ് എന്ന് വിളിക്കുന്നത് പാറകൾ, ഐസ്, ഖര രൂപത്തിലുള്ള കാർബൺ ഡൈ ഓക്‌സൈഡ് , കാർബൺ മോണോക്‌സൈഡ്, മീഥെയ്ൻ മുതലായവയായിരുക്കും ഒരു വാൽ നക്ഷതത്തിന്റെ ന്യുക്ലിയസിൽ അടകിയിരിക്കുക.സൂര്യന് അടുത്ത് വരുമ്പോൾ ന്യുക്ലിയസ് നിര്മിതമായിരിക്കുന്ന വസ്തുക്കൾ വാതക രൂപത്തിലേക്ക് മാറുകയും, ന്യുക്ലിയസിനു ചുറ്റും ഒരു അന്തരീക്ഷം പോലെ രൂപപ്പെടുകയും ചെയ്യുന്നു ഇതാണ് വാൽ നക്ഷത്രത്തിന്റെ കോമ.

Comet  holmes ഇന്റെ കോമ പൊട്ടിത്തെറിയെ തുടർന്ന് വികസിച്ചപ്പോൾ ടെലിസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ചവർക്ക് ഭൂമിയിൽ നിന്നും ചന്ദ്രനെ കാണുന്നതിന്റെ പകുതി വലിപ്പത്തിൽ കോമെറ് holmes ഇന്റെ കോമ കാണാൻ കഴിഞ്ഞു.  ഈ സമയം  ഭൂമിയിൽ നിന്നും വലിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച്  ഈ വാൽ  നക്ഷത്രത്തിന്റെ നിരവധി ചിത്രങ്ങളും പകർത്തിയിട്ടുണ്ട്.


ഈ വാൽനക്ഷത്രത്തിൽ പൊട്ടിത്തെറി ഉണ്ടാകുന്നത് ഇത് ആദ്യമായല്ല എന്നാണ് ശാസ്ത്രജർ പറയുന്നത്. 1892 ൽ  Edwin Holmes എന്ന ശാസ്ത്രജനാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തുന്നത്. 2007 ലേതിനു സമാനമായ രീതിരയിൽ ഈ വാൽനക്ഷത്രത്തിന്റെ തിളക്കം വർധിച്ചതാണ് ഇതിന്റെ കണ്ടത്തലിലേക്കു അന്ന് നയിച്ചത്.


ഏതാണ് ഈ വാൽ നക്ഷത്രത്തിൽ ഇങ്ങനെ പൊട്ടിത്തെറികൾ ഉണ്ടാനുള്ള കാരണം എന്ന് ഇന്നും വ്യക്തമല്ല, എന്നിരുന്നാലും ഇന്ന് ലഭ്യമായ പഠനങ്ങൾ സൂചിപ്പിക്കുന്നത് വാൽ നക്ഷതത്തിഇന്റെ ന്യുക്ലിയസിലെ ഐസ് പാളികളിൽ രൂപം കൊള്ളുന്ന വാതകത്തെ പുറംതള്ളുമ്പോഴാണ് ഈ തരത്തിലുള്ള പൊട്ടിത്തെറികൾ സംഭവിക്കുന്നത് എന്നാണ്, മിക്കവാറും വാൽ നക്ഷത്രങ്ങളിൽ ഇത്തരം പൊട്ടിത്തെറികൾ സംഭവിക്കുന്നത് വാൽ നക്ഷത്രം അതിന്റെ മാതൃനക്ഷത്രത്തോട് അടുത്തു വരുന്ന അവസരങ്ങളിൽ ആണ്.


2007 ൽ പൊട്ടിത്തെറിച്ച ഈ വാൽ നക്ഷത്രത്തിന്റെ ധൂളികൾ ഇന്നും സൂര്യന് ചുറ്റും ഒരു എലിപ്റ്റിക്കൽ ഓർബിറ്റിൽ കറങ്ങി കൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ ഈ 17p / HOLMS എന്ന വാൽനക്ഷത്രത്തിന്റെ പൊട്ടി തെറി ബാക്കിയാക്കിയ പൊടിപടലങ്ങളെയും മറ്റും കാണാൻ ഒരു അവസരം വരുന്നുണ്ട്. 2022 ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് മാസത്തിൽ ഉടനീളം ഈ പൊടിപടലങ്ങൾ നമ്മുടെ ആകാശത്തു ദൃശ്യമാകും, എന്നാൽ ഇത് കാണാൻ ഒരു ചെറിയ ടെലെസ്കോപെയ്‌ന്റെ സഹായം ആവശ്യമായി ഉണ്ട്.


30 cm  നു മുകളിൽ അപ്പേർച്ചർ ഉള്ള ടെലിസ്കോപ്പ് ഉപയോക്‌ഗിച്ചാൽ ഈ വാൽ നക്ഷത്ര ധൂളികളെ നമുക്ക് കാണാൻ കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു ഹവർ ഗ്ലാസ്സിന്റെ മാതൃകയിലാണ് ഈ ധൂമകേതുവിന്റെ ശേഷിപ്പുകളെ കാണാൻ ആവുന്നത്.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍