ഏകദേശം 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വയിൽ ഒരു പുരാതന സുനാമി ഉണ്ടായതായി അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം സുനാമിക്ക് കാരണമായേക്കാവുന്ന ഉൽക്ക പതനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ അറേബ്യ ടെറ എന്നറിയപ്പെടുന്ന ഒരു പ്രദേശം തിരിച്ചറിയാൻ ഗവേഷക സംഘം നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചിരുന്നു.
ഈ പ്രദേശം ഉൽക്കാ പതനം മൂലം ഉണ്ടായ പുരാതന ഗർത്തത്തിന്റെ ഭാഗമാണെന്ന്വി വിശ്വസിക്കപ്പെടുന്നു, കൂടാതെ ഗർത്തവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ സവിശേഷതകൾ തിരിച്ചറിയാനും സംഘം പേടകത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു.
ഉൽക്കാ പതനം 200 മീറ്റർ വരെ ഉയരത്തിൽ വരെ എത്താൻ സാധ്യതയുള്ള ഒരു മെഗാ-സുനാമി സൃഷ്ടിച്ചതായി ഗവേഷകർ കണ്ടെത്തി. 3,000 ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള സുനാമി ഈ ഗ്രഹത്തിൽ മുഴുവൻആഞ്ഞടിച്ചിരുന്നു.
ഛിന്നഗ്രഹമോ ധൂമകേതുക്കളുടെയോ ആഘാതം മൂലമാണ് സുനാമി ഉണ്ടായതെന്നും തത്ഫലമായുണ്ടാകുന്ന തരംഗങ്ങൾ ഗ്രഹത്തിന്റെ പരിസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കാമെന്നും ഗവേഷക സംഘം വിശ്വസിക്കുന്നു.
കമ്പ്യൂട്ടർ സിമുലേഷൻ പഠനം ചൊവ്വയിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട മുൻകാല കണ്ടെത്തലുകളുമായിപൊരുത്തപ്പെടുന്നവയാണ് , ജലം ഒഴുകിയതിന്റെയും മറ്റുമുള്ള അടയാളങ്ങൾ ചൊവ്വയുടെ ഉപരിതലത്തിലും പാറകളിലും മുൻപ് കണ്ടെത്തിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍