ഡിസംബര്‍ 21 നു ഭൂമിയുടെ ദക്ഷിണ ധ്രുവം(South Pole) സൂര്യനോട് അടുത്തുവരികയും ഈ ദിവസം സൂര്യ പ്രകാശം ദക്ഷിണായന രേഖക്ക്(Tropic of Capricon) ലംബമായി പതിക്കുന്നു.
ഈ ദിവസം ഇന്ത്യ അടക്കമുള്ള ഉത്തരാര്‍ദ്ധ ഗോളത്തില്‍ (Northern Hemisphere) ദൈര്‍ഘ്യം കുറഞ്ഞ പകല്‍ അനുഭവപ്പെടുന്നു
ഇതേ ദിവസം ഭൂമിയുടെ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍(Southern Hemisphere) ദൈര്‍ഘ്യം കുറഞ്ഞ രാത്രിയും ദൈര്‍ഘ്യം കൂടിയ പകലും അനുഭവപ്പെടുന്നു. ഇത് വിന്‍റര്‍ സോള്‍സ്റ്റിക് എന്നു അറിയപ്പെടുന്നു.
ജൂണ്‍ 21 നു സൂര്യപ്രകാശം ഉത്തരായന രേഖക്ക് മുകളില്‍ ലംബമായി പതിക്കുന്നത് സമ്മര്‍ സോളിസ്റ്റിക്സ് എന്ന് അറിയപ്പെടുന്നു .ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍ (Northern Hemisphere) ദൈര്‍ഘ്യം കൂടിയ പകല്‍ അനുഭവപ്പെടുന്നു.
ഭൂമദ്ധ്യ രേഖയില്‍ ലംബമായി .പതിക്കുന്ന ദിവസങ്ങള്‍ വിഷുവങ്ങള്‍(Equinosies) എന്നും അറിയപ്പെടുന്നു. മാര്‍ച്ച് 21, സെപ്റ്റംബര്‍ 23 എന്നിവയാണ് വിഷുവങ്ങള്‍.
0 അഭിപ്രായങ്ങള്‍