പ്ലൂട്ടോക്കുമപ്പുറം സൂര്യനില്‍ നിന്നും 13.7 ബില്ല്യണ്‍ കിലോമീറ്റര്‍ അകലെ യാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനം. 2014 UZ 224 എന്നു വിളിക്കുന്ന ഈ കുള്ളന്‍ ഗ്രഹം 530 കിലോമീറ്റര്‍ വ്യാസമുണ്ട്.സൂര്യനെ ചുറ്റിവരാന്‍ ഇതിന് 1100 ഭൌമ വര്‍ഷങ്ങള്‍ ആവശ്യമാണ് എന്നു കണക്കാക്കുന്നു.(പ്ലൂട്ടോയുടെ ഒരു വര്ഷം 248 ഭൌമ വര്‍ഷമാണ്).
Dark Energy Camera എന്ന ഉപകരണം ഉപയോഗിച്ചാണ് പുതിയ കുള്ളന്‍ ഗ്രഹത്തിന്‍റെ സാന്നിദ്ധ്യം ഗവേക്ഷകര്‍ തിരിച്ചറിഞ്ഞത് എന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രവിഭാഗം പ്രൊഫസര്‍ David Gerdes അറിയിച്ചു.
0 അഭിപ്രായങ്ങള്‍