നിഗൂഢതകൾ നിറഞ്ഞ നാസകാ ചിത്രങ്ങൾ



SUBSCRIBE SciTec Malayalam Youtube channel



നാസ്കാ രേഖകൾ സ്ഥിതി ചെയ്യുന്നത് പെറുവിൻ്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 400 km തെക്ക് മാറിയുള്ള നാസകാ മരുഭൂമിയിലാണ്. എന്താണ് ഈ ചിത്രങ്ങളുടെ പ്രത്യേകത എന്നാവും ഒരു പക്ഷെ നിങ്ങളിപ്പോൾ ചിന്തിക്കുന്നത്.

BC 500 കാലഘട്ടത്തിൽ വരച്ചു എന്ന് കരുതുന്ന ഈ ചിത്രങ്ങൾ പലതും ഭൂമിയിൽ നിന്ന് (തറ നിരപ്പിൽ നിന്ന് ) നോക്കിയാൽ മനസിലാക്കാൻ കഴിയാത്തവയാണ്.

നാസ്കാ രേഖകൾ 2500 വർഷം മുൻപ് അവിടെ ജീവിച്ചിരുന്ന ഗോത്ര ജനതായാണ് വരച്ചതെന്ന് കരുതി പോരുന്നു.ഈ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്ക് തങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഈ ചിത്രങ്ങൾ ആയോ എന്ന് പരിശോദിക്കാൻ പോലും വായുവിൽ ഉയർന്ന് പറക്കേണ്ടതുണ്ട്, പക്ഷെ 2500 വർഷം മുൻപ് ജീവിച്ചിരുന്ന ആ ഗോത്ര മനുഷ്യർക്ക് എങ്ങനെ അത് സാദ്യമാകും.

ഇവർ തന്നെയാണോ ഇതെല്ലാം വരച്ചത് ആണെങ്കിൽ അവർ എന്തിന് അതെല്ലാം വരച്ചു?, എങ്ങിനെ വരച്ചു?, എന്നുള്ള ചോദ്യങ്ങളാണ് ഈ ചിത്രങ്ങളുടെ നിഗൂഢതക്ക് ആധാരം.

ഒരു പക്ഷേ ഈ ഗോത്ര ജനതയല്ല ഈ ചിത്രങ്ങൾക്കു പിന്നിൽ എങ്കിൽ വേറെയാര്? , ചില ഗവേക്ഷകർ ഈ ചിത്രങ്ങൾക്കു പിന്നിൽ അന്യഗ്രഹ ജീവികൾ ആണെന്ന് കരുതുന്നു.

ഒരു ചെറു പർവ്വതത്തിൽ ഒരു കൈ മുകളിലേക്ക് ഉയർത്തി നിൽക്കുന്ന ഒരു രൂപം ഇതിന് മനുഷ്യനുമായി സാദൃശ്യം കുറവാണെന്ന് ചിലർ നിരീക്ഷിക്കുന്നു. അത് 2500 വർഷം മുൻപ് ഭൂമിയിൽ വന്ന ഏതോ അന്യഗ്രഹ ജീവികൾ വരച്ചിട്ടതാണെന്ന് അവർ അഭിപ്രായപ്പെടുന്നു.


ഇതു കൂടാതെ ഈ രൂപത്തിൻ്റെ ഒരു കൈ താഴെ ഭൂമിയിലേക്ക് ചൂണ്ടിയിരിക്കുന്നു ഇത് രണ്ട് രീതിയിലാണ് ഗവേക്ഷകർ വ്യാഖ്യാനിക്കുന്നത്. ഒന്ന് തങ്ങൾ മുകളിൽ നിന്നും വന്നവരാണെന്ന സൂചനയായും മറ്റൊന്ന് ഇവിടെ ഇറങ്ങാനുള്ള സ്ഥലമാണെന്ന് ഭാവിയിൽ വരാനുള്ളവർക്കുള്ള സൂചനയായും.

അന്യഗ്രഹജീവികളുമായി നാസ്കാ രേഖകളെ ബന്ധപ്പെടുത്തുന്നതിന് പക്ഷെ മറിയായ തെളിവുകൾ ഇതുവരെ ശാസ്ത്രജ്ഞൻ മാർക്ക് ലഭിച്ചിട്ടില്ലാ. എന്നാൽ മറ്റു ചില ഗവേക്ഷകർ ഇതിനെ മറ്റു രീതികളിൽ സമീപിച്ചിട്ടുണ്ട്.


മരിയ റൈക്കിൻ്റെയും പോൾ കോസോക്കിൻ്റെയും ഗവേക്ഷണ ഫലങ്ങൾ.


പോൾ കോസോക്ക് എന്ന ചരിത്രകാരൻ വിമാനത്തിൽ വച്ച് യാദൃശ്ചികമായി നാ സ്കാരേഖകൾ കണ്ടതിനെ കുറിച്ച് പറഞ്ഞുവല്ലോ. അദ്ദേഹം ഈ മേഘലയിലെ പുരാതന ജലസേചന മാർഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിൻ്റെ ഇടയിലായിരുന്നു ഒരു പക്ഷിയുടെ ചിത്രം അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. പിന്നീട് അദ്ദേഹം എങ്ങനെ ഈ ചിത്രങ്ങൾ വച്ചു എന്നും എന്തിനു വരച്ചു എന്നുമുള്ള കാര്യങ്ങൾ പഠിക്കാൻ ആരംഭിച്ചു. ജർമ്മൻ മാത്തമാറ്റിഷ്യൻ ആയിരുന്ന മരിയ റെക്കിയും അദ്ദേഹത്തിനൊപ്പം ഈ ഗവേക്ഷണങ്ങളിൽ പങ്കാളിയായി.

ഇവർ എത്തിച്ചേർന്ന നിഗമനങ്ങൾ പ്രകാരം അയനാന്തങ്ങൾ പോലുള്ള ചില പ്രത്യേക ദിവസങ്ങളിൽ സൂര്യനും മറ്റ് ആകാശഗോളങ്ങളും ഉദിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നതാണെന്നാണ് എന്നാണ്.
ചില ഗവേക്ഷകർ എന്തിനീ വരകൾ എന്ന ചോദ്യത്തിനു പുറകെ പോകാതെ എങ്ങനെ ഈ വരകൾ വരച്ചു എന്ന് കണ്ടെത്താൻ ശ്രമിച്ചു. നാ സ്കാ ജനതയുടെ കൈവശം ഉണ്ടായിരുന്ന ഉപകരണങ്ങൾ തന്നെയാണ് ആ രേഖകൾ വരക്കാൻ ഉപയോഗിച്ചത് എന്നാണ് അവർ കണ്ടെത്തിയത്.
നാസകാ ചിത്രങ്ങൾ എങ്ങിനെ വരച്ചുവെന്ന് ഏകദേശം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും എന്തിന് എന്ന ചോദ്യം ഇന്നും ചുരുളഴിയാതെ തന്നെ തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍