Indian Scientist Discovered a Super Cluster Named Saraswathi || സരസ്വതി: ഗാലക്സി കളുടെ ഒരു സൂപ്പര്‍ ക്ലെസ്റ്റര്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി





നാലു ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗാലക്സി കളുടെ കൂട്ടം ഇന്നേവരെ കണ്ടെത്തിയത്തില്‍ വച്ച്ഏറ്റവും വലിയ ഒന്നാണ്. ഈ ഗാലക്സിയുടെ പിണ്ഡം (Mass) ഏകദേശം 20 മില്യണ്‍ സൂര്യന്‍മാര്‍ക് തുല്യമാണ്.


ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍: പൂനയിലെ Inter-University Centre for Astronomy & Astrophysics (IUCAA), Indian Institute of Science Education and Research (IISER)  എന്നീ സ്ഥാപനങ്ങളിലെ ജ്യോതി ശാസ്ത്രജ്ഞരാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

സൂപ്പര്‍ ക്ലസ്റ്റര്‍ എന്നാല്‍ ഗുരുത്വാകര്‍ഷണം മൂലം ഒന്നുച്ചു നില്‍ക്കുന്ന അനേകം ഗാലക്സികളുടെ ഒരു കൂടമാണ്. സരസ്വതിക്കു 600 മില്ല്യണ്‍ പ്രകാശ വര്ഷം വലിപ്പം ഉണ്ടെന്നു കരുത്തുന്നു.

ആസ്ട്രോഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തല്‍ പ്രപഞ്ചം ഇന്ന് കാണുന്നത് പോലെ രൂപപ്പെട്ടത് എങ്ങനെ എന്നു മനസിലാക്കാന്‍ സഹായകമാകും എന്നു IUCAA ലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
പുണെ അയൂക്കയുടെ ഡയറക്ടറായ സോമക് റായ്ചൌധരി, ശാസ്ത്രജ്ഞനായ ജൊയ്ദീപ് ബാഗ്ചി, ഐസറിലെ ഗവേഷക വിദ്യാര്‍ഥിയായ ശിശിര്‍ ശങ്കയ്യന്‍, ജംഷഡ്പുര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ഡോ. പ്രകാശ് സര്‍ക്കാര്‍, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ഭൌതികശാസ്ത്രാധ്യാപകരും അയൂക്ക അസോസിയേറ്റുമായ ഡോ. ജോ ജോക്കബ്,ഗവേക്ഷകനായ പ്രതിക് ധബാഡെ എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിലെ പ്രധാനികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍